അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന ജീവനക്കാരെയും ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് വിമാനം അരമണിക്കൂറോളം വൈകി. വിമാന ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് ചേർന്ന് പ്രാവുകളെ പുറത്താക്കി വിമാനം യാത്ര ആരംഭിച്ചു.
