തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും. ഇങ്ങനെ കാഴ്ച നഷ്ടപ്പെട്ടാല്‍ അതിന് ചികിത്സയില്ല. അതിനാല്‍ സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസിലൂടെയോ എക്‌സ് റേ ഫിലിമുകള്‍ ഉപയോഗിച്ചോ വീക്ഷിക്കാന്‍ പാടില്ല. ഈ സമയത്ത് യാതൊരു കാരണവശാലും ബൈനോകുലര്‍, ടെലിസ്‌കോപ്, ക്യാമറ എന്നിവയിലൂടെ നേരിട്ട് സൂര്യനെ നോക്കാന്‍ പാടില്ല.
