മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യതി എത്തിയതോടെ എല്ലാഗ്രാമത്തിലും 1000 ദിവസത്തിനുള്ളിൽ വൈദ്യതി എത്തിക്കാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്.
ദിനദയാൽ ഗ്രാമ ജ്യോതി യോജനയിലൂടെയാണ് എല്ലാ ഗ്രാമങ്ങളിലും വൈദ്യതി എത്തിച്ചിരിക്കുന്നത്. മൊത്തം 75000 കോടിയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇനി എല്ലാ വീടുകളിലും വൈദ്യതി എത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിലുള്ളത്.
