ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച  

136 0

ശ്രീഹരിക്കോട്ട: ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് നടക്കുമെന്ന് ഐഎസ്ആര്‍ഒ. കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കുമ്പോഴാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്നു മാറ്റിയത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍ വിക്ഷേപിക്കാനായിരുന്നു തീരുമാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റില്‍ ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, പര്യവേഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്.

Related Post

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

Posted by - Feb 10, 2019, 08:32 am IST 0
ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26…

കാവി വസ്ത്രധാരികളായ  സ്ത്രീ പീഡനക്കാർ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് 

Posted by - Sep 18, 2019, 01:47 pm IST 0
ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ഉദ്ദേശിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട്…

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST 0
മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

Leave a comment