ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികില്‍ എത്തി . വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയികരമായി പൂര്‍ത്തികരിച്ചു. ഐഎസ്ആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത് പുലര്‍ച്ചെ 3.45നാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍. ഇതോടെ രണ്ടാമത്തേതും അവസാനത്തേതുമായ ലക്ഷ്യ ക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കിയ വിക്രം ലാന്‍ഡര്‍ ലാന്‍ഡിംഗിനായുള്ള ശ്രമത്തിലാണ്.
