ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ സിഗ്നൽ നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ 97 ശതമാനം വിജയകരമായി ദൗത്യം മുന്നേറികൊണ്ടിരുന്നപ്പോൾ വിക്രത്തിൽ നിന്നും ഐ,എസ്.ആർ. ഓക്ക് സിഗ്നൽ നഷ്‌ടമായി.
ശനിയാഴ്ച്ച പുലർച്ചെ 1:53 യോടെ ട്രാജക്ടറി വഴിയിൽ തന്നെയായൊരുന്നു വിക്രം ലാൻഡർ എന്നാൽ അതിനു ശേഷം വിക്രം ലാൻഡർ നിന്നും വിക്ഷേപണം നിലച്ചു .നേരത്തെ ഐ സ് ർ ഓ നൽകിയ വിവരം അനുസരിച്ച് 1 :53 നു വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് ചെയ്യേണ്ടതായിരുന്നു. 2.1 കിലോമീറ്റർ ആയപ്പോഴായിരുന്നു ലാൻഡറിൽ നിന്നും റേഡിയോ വിക്ഷേപണം നിലച്ചത്.