ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും

159 0

ഹൈദരാബാദ്: തെലുങ്കാനയില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വ്യാഴാഴ്ച സര്‍ക്കാര്‍ രൂപീകരിക്കും. ടിആര്‍എസ് അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവു വ്യാഴാഴ്ച സത്യപ്രജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 119 അംഗ നിയമസഭയില്‍ 88 എണ്ണം നേടി കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് ചന്ദ്രശേഖര റാവു അധികാരത്തിലേറുന്നത്.

ഗജേവാളില്‍ നിന്നും അന്‍പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.സി.ആര്‍ വിജയിച്ചു കയറിയത്. ടിഡിപിയുമായി സഖ്യമുണ്ടാക്കി രംഗത്തിറങ്ങിയ കോണ്‍ഗ്രസിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. 

Related Post

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - May 2, 2018, 09:41 am IST 0
ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍…

ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

Posted by - Apr 4, 2019, 10:40 am IST 0
ദില്ലി: പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്.…

ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .  

Posted by - Oct 24, 2019, 06:10 pm IST 0
അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .

താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി 

Posted by - Feb 24, 2020, 06:52 pm IST 0
ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവർ  താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ…

കോവിഡ്: മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ  

Posted by - Apr 13, 2021, 03:49 pm IST 0
മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ബുധനാഴ്ച രാത്രി മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍…

Leave a comment