"ചിനൂക്ക്" കരുത്ത് ഇനി ഇന്ത്യൻ  വ്യോമസേനയ്ക്കും

258 0

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കരുത്തുറ്റതും വേഗതയേറിയതുമായ സൈനിക ഹെലികോപ്റ്ററുകളായ ''ചിനൂക്ക് " ഇനി ഇന്ത്യയ്ക്ക് സ്വന്തം. യുഎസുമായുണ്ടാക്കിയ കരാർ പ്രകാരം രാജ്യത്ത് എത്തിച്ച ആദ്യ നാല് ചിനൂക്ക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. യുഎസ് കമ്പനിയായ ബോയിംഗാണ് ചിനൂക്കിന്റെ നിർമ്മാതാക്കൾ.

ചണ്ഡീഗഡിലെ വ്യോമത്താവളത്തിൽ നടന്ന പരിപാടിയിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വ്യോമസേനാമേധാവി ബിഎസ് ധനോവയാണ് ഹെലികോപ്റ്ററുകൾ സൈന്യത്തിന് കൈമാറിയത്. ചിനൂക്ക് സിഎച്ച് 47എഫ് (1) വിഭാഗത്തിൽപ്പെട്ട 15 ഹെലികോപ്റ്ററുകൾ വാങ്ങാനായി 8048 കോടി രൂപയുടെ കരാറാണ് ഇന്ത്യ യുഎസുമായി ഒപ്പിട്ടിരുന്നത്.  ഇതിൽ ആദ്യ നാല് ഹെലികോപ്റ്ററുകളാണ് ഇന്നലെ കൈമാറിയത്.  2020ഓടെ 15 ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തും.

ചിനൂക്കിന്റെ പ്രത്യേകതകൾ

1962ൽ ആദ്യമായി പുറത്തിറക്കി, ഇരട്ട എൻജിൻ

ഇന്ത്യയുടെ പ്രധാനമേഖലകളായ സിയാച്ചിനും ലഡാക്കും പോലെ ഉയരമേറിയ മേഖലകളിൽ എളുപ്പത്തിൽ എത്തിച്ചേർന്ന് സൈനികരെയും ആയുധങ്ങളും വിന്യസിക്കാം

ചിനൂക്ക് ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങൾ; അമേരിക്ക, ഇറാൻ, ഇറ്റലി ,ജപ്പാൻ, ഒമാൻ, സ്പെയിൻ, ഓസ്ട്രേലിയ, അ‍ർജന്റീന, സൗത്ത് കൊറിയ, യുകെ

2060 വരെ ഇന്ത്യയ്ക്ക് ഇവ ഉപയോഗിക്കാം

മണിക്കൂറിൽ പരമാവധി വേഗത 312 കിലോമീറ്റർ, രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാം

12 ടണ്ണിനു മുകളിൽ ഭാരം വഹിക്കുന്ന ചിനൂക്കിൽ ഒരേസമയം 55 യാത്രക്കാരെ കയറ്റാം

Related Post

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു

Posted by - Dec 30, 2019, 06:04 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ബിപിൻ റാവത്ത് കരസേനാ മേധാവി…

എന്തുകൊണ്ട് കുറഞ്ഞ സമയപരിധിയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനം – കബിൾ സിബൽ

Posted by - Mar 29, 2020, 05:42 pm IST 0
ന്യൂദൽഹി, മാർച്ച് 29 ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്റർ തിരിച്ചു  നടക്കാൻ നിർബന്ധിതരായപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെതിരെ ആഞ്ഞടിച്ചു.…

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

Posted by - May 28, 2018, 11:14 am IST 0
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്. …

നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 25, 2020, 02:31 pm IST 0
മുംബൈ:   മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ച ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സ്റ്റാര്‍ പ്ലസ് ചാനലിലെ 'ദില്‍…

Leave a comment