ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം. സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായും സിഡിഎസ് പ്രവര്‍ത്തിക്കും.
കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ മേധാവിമാരില്‍ ഏറ്റവും മുതിര്‍ന്നയാളാകും ചീഫ് ഓഫ് ഡിഫന്‍സ് മേധാവിയായി വരിക. മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതും സര്‍ക്കാരിന് സൈനിക ഉപദേശങ്ങള്‍ നല്‍കുകയുമാണ് സിഡിഎസിന്റെ പ്രധാന ചുമതല.