ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ബിപിൻ റാവത്ത് കരസേനാ മേധാവി സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് തീരുമാനം. മൂന്നു വർഷമാണ് സംയുക്ത സേനാമേധാവിയുടെ കാലാവധി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ തസ്തിക രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
