ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ നിയമനമായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു.കര, നാവിക, വ്യോമസേനകളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകനായിരിക്കുക എന്നതാണ് സി.ഡി.എസിന്റെ കർത്തവ്യം. ഈ തസ്തികയുണ്ടാക്കുന്നതിന് സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു.
