റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച ഛത്തീസ്ഗഢില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്.
അതേസമയം പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്ത് സജീവ പരിഗണനയിലുള്ളത്. ഇരുവരുമായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഇന്ന് റായ്പൂരില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ചേരും.