ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ ജനുവരി 1 മുതൽ വർധിപ്പിച്ചു. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതവും, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസയും വർധിച്ചു. മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയും വർധിച്ചു. ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.
