ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് : അമിത് ഷാ 

206 0

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും  കര്‍ഫ്യൂ എവിടെയും  ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ സ്ഥിതിഗതികള്‍  രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇടപെടുന്നുണ്ടെന്നും അതിനാല്‍ സുരക്ഷക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വെടിവെയ്പ്പില്‍ ആരും മരിച്ചിട്ടില്ല എന്നറിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Related Post

പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയര്‍ ഇന്ത്യയുമായി ധാരണയായി

Posted by - Nov 26, 2019, 06:18 pm IST 0
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ എംബസിയുടേയോ സഹായം കിട്ടാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി എയര്‍…

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി

Posted by - Jan 20, 2020, 04:20 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി.  കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാരണം…

കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവർ: ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ

Posted by - Dec 20, 2019, 12:46 pm IST 0
മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ  കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ കലാപം അഴിച്ചുവിടാന്‍ കേരളത്തില്‍ നിന്ന്…

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…

മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു

Posted by - Nov 9, 2018, 10:21 am IST 0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു. ര​ണ്ട് വാ​ഗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. മും​ബൈ​യി​ലെ ദ​ഹ​നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ…

Leave a comment