ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം നടന്നു . സി.ആര്‍.പി.എഫ് സംഘത്തിന് നേരേയാണ് ഭീകരാക്രമണം ഉണ്ടായത്. ശ്രീനഗറിലെ കരണ്‍ നഗറിലുണ്ടായ ആക്രമണത്തില്‍ ആറ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ചെക്ക്പോയിന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
