മുഗള്‍സരായ്: ബുധനാഴ്ച, ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പ്രത്യേക ട്രെയിനില്‍ ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി. ജമ്മുവിലേക്ക് എണ്‍പത്തിമൂന്നാം ബംഗാള്‍ ബറ്റാലിയനിലെ ജവാന്മാരുമായി പോകുകയായിരുന്നു പ്രത്യേക സൈനിക ട്രെയിന്‍. ബര്‍ദാമന്‍, ധന്‍ബാദ് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇവിടെ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം നടത്തിയ തലയെണ്ണലിലാണ് സൈനികരെ കാണാനില്ലെന്ന് വ്യക്തമായത്.
ഇവരുടെ കമാന്‍ഡര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഗള്‍സരായ് ഗവണ്മെന്റ് റെയില്‍വേ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 83 ജവാന്മാരാണ് പ്രത്യേക ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 10 പേര്‍ ധന്‍ബാദിനും ബര്‍ദാമനും ഇടയില്‍ വച്ച് അവരുടെ കമാന്‍ഡറെ അറിയിക്കാതെ മുങ്ങുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഗവണ്മെന്റ് റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.