ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ ഒരു സുരക്ഷാ പോസ്റ്റിനു നേരെ ഭീകരര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു. ജനവാസമേഖലയില്‍ നിരീക്ഷണം നടത്തുകയായിരുന്നു പൊലീസുകാരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഗാര്‍ഡ് റൂമിലായിരുന്ന നാല് പേരില്‍ മൂന്ന് പേരും തത്ക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ തോക്കുകളുമായാണ് ഭീകരര്‍ കടന്നു കളഞ്ഞത്.
