ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നു സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനുനേരെ വെടി വയ്ക്കുകയായിര്ന്നു. ഇതേതുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചട്ടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
