മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാല സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം പുനഃരന്വേഷിക്കാന്‍ ഒരുങ്ങുന്നു. എന്‍സിപിയും കോണ്‍ഗ്രസും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. തുടര്‍ന്ന് പ്രത്യേക ജഡ്ജി എം.ബി. ഗോസാവി വാദം കേള്‍ക്കുകയും അമിത്ഷാ യെയും മറ്റുചില പ്രതികളെയും. കുറ്റവിമുക്തരാക്കുകയും ചെയ്തു.