ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ആരോപണം; അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി

229 0

മുംബൈ ; ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സതീഷ് മഹാദേവറാവു ഹര്‍ജി നല്‍കിയത്. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ.

ആരോപണം തെളിയിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന ആവശ്യം നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിഭാഷകന്‍ രംഗത്തെത്തിയിട്ടുള്ളത്. ചില നിര്‍ണായക രേഖകള്‍ മാത്രം ഹാജരാക്കുകയാണെന്നും ജീവനോടെയിരുന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Related Post

രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

Posted by - Oct 10, 2019, 10:17 am IST 0
പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം…

ഡൽഹി  ഫാക്ടറിയിൽ തീപിടുത്തം; 43 പേർ മരിച്ചു 

Posted by - Dec 8, 2019, 10:20 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു…

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST 0
മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ…

ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തു

Posted by - Jun 3, 2018, 11:54 am IST 0
മുംബൈ: നെഞ്ച്​ വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ​എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയെ അസുഖം…

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി

Posted by - May 15, 2018, 10:57 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി.  അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.

Leave a comment