റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗ് ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് സമയം. മൊത്തം 189 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബി.ജെ.പി.12 ഇടങ്ങളില്‍ മത്സരിക്കുന്നു. ഹുസെയ്‌നാബാദില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിനോദ് സിങ്ങിനെ ബി.ജെ.പി. പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളില്‍ മത്സരിക്കും.
