റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ചത്. ജെഎംഎമ്മിന് മുപ്പതും കോൺഗ്രസ്സിന് പതിനാറും ഉൾപ്പെടെ 47 സീറ്റാണ് മഹാസഖ്യത്തിന് ലഭിച്ചത്.
