ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് കോടി രൂപയിലധികം പിടിച്ചെടുത്തു.
ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി പരമേശ്വരയുമായി ബന്ധമുള്ള 30ഓളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധയിടങ്ങളില്‍ ഇന്നും റെയ്ഡ് തുടരുകയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് റെയ്ഡ്. പണം കൂടാതെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
