ന്യൂ ഡൽഹി : ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധ സമരം. ഹോസ്റ്റലിലെ ഫീസ് വർധനയിലും സമയക്രമത്തിനുമെതിരായി വിദ്യാർത്ഥികളുടെ സമരം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടയുള്ളവർ പങ്കെടുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്കരിച്ചു.
സർവകലാശാലയിലെ പുതിയ വ്യവസ്ഥ അനുസരിച്ച് ഹോസ്റ്റലുകളിൽ രാത്രി കൃത്യ സമയത്ത് കയറണമെന്നും കോളേജിൽ പ്രത്യേക ഡ്രസ്സ് കോഡും ഏർപ്പെടുത്തുമെന്നുമാണ് അധികൃതർ പറയുന്നത്. പുതിയ വ്യവസ്ഥയിൽ അതൃപ്തി അറിയിച്ച് വിദ്യാർത്ഥികൾ രേഖാമൂലം വൈസ് ചാൻസലറിനെ അറിയിച്ചിരുന്നു. ഉയർന്ന ഫീസും സാമ്പത്തികമായി വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങളുണ്ടാക്കുമെന്നും വിദ്യാർഥികൾ പറയുന്നു.