ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിൽ ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയ്ക്ക് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. 35 സി.ആര്‍.പി.എഫ് കമാന്‍ഡോകളെയാണ് ജെ.പി നഡ്ഡയുടെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരേ സമയം ആറ് കമാന്‍ഡോകളാണ് നഡ്ഡയ്ക്ക് ചുറ്റും ഉണ്ടാവുക. നഡ്ഡയുടെ വീട്ടിലും യാത്രകളിലും കമാന്‍ഡോകള്‍ അനുഗമിക്കും. ഇതിന് പുറമെ ഒരു എസ്‌കോര്‍ട്ട് കാറും രണ്ട് പി.എസ്.ഒ ഉദ്യോഗസ്ഥരും നഡ്ഡയ്ക്ക് അനുവദിക്കും.
