ന്യൂഡല്‍ഹി: ഞായറാഴ്ച ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനനം.
രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിനാണ് വിലക്ക്. ജനങ്ങള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തുന്ന ജനതാ കര്‍ഫ്യൂ ആണിതെന്നും കോവിഡ്-19 വ്യാപനം തടയുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക മഹായുദ്ധത്തേക്കാള്‍ പ്രതിന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.