ബിജ്നോര്‍ (മധ്യ പ്രദേശ്): ടിക് ടോക്കില്‍ താരമായ അശ്വനി കുമാര്‍ സഞ്ചരിച്ചിരുന്ന ബസ് പൊലീസ് പരിശോധിക്കുന്നതിനിടെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മരിച്ച, ജോണി ദാദ എന്ന അശ്വിനി കുമാര്‍, ടിക്ടോകില്‍ 'വില്ലന്‍' എന്ന പേരില്‍ നിരവധി വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. ബിജ്നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്തംബര്‍ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയിരുന്നൂ . സെപ്തംബര്‍ 30ന് നിതിക ശര്‍മ്മയെന്ന 27കാരിയെയും ഇയാള്‍ കൊന്നിരുന്നു .
