ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി. ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി എന്ന വാർത്തയിൽ ചെയര്പേഴ്സണിന് പറയാനുള്ളത് കേൾക്കാതെ വാർത്ത സംപ്രക്ഷണം ചെയ്തു എന്ന പരാതിക്കുമേൽ ആണ് നടപടി. പ്രതികരണത്തിനായി ചെയർപേഴ്സൺ റിതു മഹേശ്വരിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവരെ ലഭിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് ചാനലുകൾ ആരോപണം നിഷേധിച്ചു.
അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി നിർത്തിവെക്കാൻ റിതു മഹേശ്വരിക്കും എൻഫോഴ്സ്‌മെന്റ് ഡയറക്റ്റർക്കും 50 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് ത്രിലോക് അഗർവാൾ യോഗി ആദിത്യനാഥിനെ അറിയിച്ചിരുന്നു ഇതാണ് വാർത്തയായത്
