ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

175 0

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി അഭിഭാഷക നിഖിത ജേക്കബിനേയും ശാന്തനു മുളുകിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇരുവര്‍ക്കും നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ദിഷ രവിയെ ബെംഗളൂരുവിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്യുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് എഡിറ്റുചെയ്തു, രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ടൂള്‍കിറ്റ് കേസില്‍ രാജ്യത്ത് ആദ്യം അറസ്റ്റിലായതും ദിഷയാണ്. അറസ്റ്റിലായതിനു ശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഡല്‍ഹി പോലീസ് ഈ ശ്രമങ്ങളെയെല്ലാം തടഞ്ഞു. അറസ്റ്റിലായ പത്താം ദിവസമായ ഇന്ന് ദിഷയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

ജാമ്യം നല്‍കരുതെന്ന്ാവര്‍ത്തിച്ച ഡല്‍ഹി പോലീസിനോട് ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളും തമ്മില്‍ എന്താണ് ബന്ധമെന്ന് ഡല്‍ഹി പട്യാല കോടതി ചോദിച്ചതും ശ്രദ്ധേയമാണ്. ശനിയാഴ്ച ദിഷയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ പോലീസിനായില്ല. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോ? അതോ വെറുതെ അനുമാനിക്കുകയാണോ? അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധം? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്ക് പോലീസ് നല്‍കിയ മറുപടി കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ്.

ടൂള്‍കിറ്റ് നിര്‍മ്മിച്ചതിനു പിന്നില്‍ ദിഷ അടക്കമുള്ള മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതിലൊന്നും പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളില്ല. ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഗൂഢാലോചനയില്‍ ഭാഗമായിരുന്നെന്നും നിര്‍ണ്ണായക തെളിവുകളായ വാട്ട്‌സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്‌തെന്നും പോലീസ് വാദിക്കുന്നു. കേസിന് ആധാരമായ പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പോലീസ് വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി ഇന്ന് ദിഷക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Related Post

കിരണ്‍ ബേദിക്ക് തിരിച്ചടി; ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ ഹൈക്കോടതി വെട്ടിച്ചുരുക്കി 

Posted by - Apr 30, 2019, 07:07 pm IST 0
മധുര: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് വിധി.…

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം

Posted by - Mar 12, 2018, 08:08 am IST 0
മുംബൈയിൽ ഇന്ന് നിയമസഭാ മാർച്ച് : നഗരത്തിൽ സുരക്ഷ ശക്തം  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

പൗരത്വ ഭേദഗതി ആക്റ്റ് പ്രക്ഷോഭം : ഡല്‍ഹിയിൽ വാഹനങ്ങൾ കത്തിച്ചു 

Posted by - Dec 15, 2019, 07:31 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും…

Leave a comment