മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേനാ മുഖപത്രം സാമ്‌ന.ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒരു ബാദ്ഷാ (ചക്രവര്‍ത്തിയുടെ) സന്ദര്‍ശന ഒരുക്കം പോലെയാണ് നടത്തുന്നതെന്നും സാമ്ന കുറ്റപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശനം രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ സഹായിക്കില്ല, മതിലിനുപിന്നിലുള്ള ചേരിനിവാസികള്‍ക്ക് അഭിവൃദ്ധിയുണ്ടാക്കുകയുമില്ല.
