ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും, ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സാരിയും സിന്ദൂരവും; വീണ്ടും പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി  

225 0

ബസ്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സിന്ദൂരവും ഉപയോഗിക്കുന്നുവെന്നുമാണ് ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തിയത്. പ്രിയങ്ക തനിക്കോ ബി.ജെ.പിക്കോ ഒരു വിഷയമല്ലെന്നും എന്നാല്‍, രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാവണനും സഹോദരി പ്രിയങ്ക ശൂര്‍പ്പണകയുമാണെന്നായിരുന്നു റോഹാനിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ് പരിഹസിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത് ചോക്‌ലേറ്റ് മുഖങ്ങളെയാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി ആരോപിച്ചിരുന്നു. എന്നാല്‍, സുന്ദര മുഖമുള്ള പ്രിയങ്കയ്ക്ക് ഒരു രാഷ്ട്രീയ നേട്ടവും സ്വന്തമായി പറയാനില്ലെന്നായിരുന്നു ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ജായുടെ ആരോപണം.

Related Post

പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

Posted by - Nov 30, 2018, 01:20 pm IST 0
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച…

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST 0
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഗാന്ധിവധം ഹർജി തള്ളി 

Posted by - Mar 29, 2018, 09:23 am IST 0
ഗാന്ധിവധം ഹർജി തള്ളി  മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.…

ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു

Posted by - Apr 17, 2018, 06:30 am IST 0
ഐ എസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു ഐ എസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 ഇന്ത്യക്കാരുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. ഡി എൻ എ…

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: രണ്ട് മരണം 

Posted by - Sep 9, 2018, 08:19 am IST 0
തമിഴ്‌നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്‌പേര്‍ മരിച്ചു. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ…

Leave a comment