ഭുവനേശ്വര്‍: ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും സിഎഎയെ എതിര്‍ക്കുന്നു. ന്യൂനപക്ഷത്തിന്റെ പൗരത്വം എടുത്തുകളയുന്നതാണ് സിഎഎ എന്ന നുണയാണ് അവര്‍ പറയുന്നത്. സിഎഎ ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ല. ഒഡിഷയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മോദി സിഎഎ കൊണ്ടുവന്നത്. അതുവഴി മനുഷ്യാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്.
