ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന ദീപാന്‍ഷു രഥി എന്ന യുവാവാണ് വെടിയുതിര്‍ത്തത്. ദീപാന്‍ഷുവിനെ ആൽമഹത്യ ചെയ്തനിലയിൽ കണ്ടെത്തി.
