ഡിസ് ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രി വിടാതെ ലാലു പ്രസാദ്

235 0

ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. തനിക്ക് എയിംസില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് ലാലു പ്രസാദ്. ലാലുവിന്റെ അനുയായികളും ആശുപത്രി അധികൃതരും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കേറ്റമുണ്ടായി. ലാലുവിന്റെ അനുയായികള്‍ക്കെതിരെ എയിംസ് പോലീസില്‍ പരാതി നല്‍കി. പ്രമേഹ സംബന്ധിയായ രോഗങ്ങളെ തുടര്‍ന്ന് എയിംസില്‍ ചികില്‍സ തേടി എത്തിയതായിരുന്നു ലാലു. 

എന്നാല്‍ ഇപ്പോള്‍ രോഗാവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ടെന്നും അതിനാല്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സിച്ചാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ പക്ഷം.കാലിതീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ലാലു യാദവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്കാണ് ലാലുവിനെ റെഫര്‍ ചെയ്തിരിക്കുന്നത്. 
 

Related Post

'വ്യാജവാര്‍ത്ത': രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Posted by - Apr 29, 2018, 01:13 pm IST 0
ഗാസിയാബാദ്: 'വ്യാജ വാര്‍ത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ്…

മധുക്കരയിൽ  വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Posted by - Dec 27, 2019, 08:59 am IST 0
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില്‍ നാല് മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12),…

രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

Posted by - Feb 13, 2019, 09:05 pm IST 0
ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ…

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST 0
ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

Leave a comment