ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക്. പ്രതിപക്ഷ നേതാക്കൾ അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. 70 അംഗ നിയമസഭയിൽ 63 സീറ്റുകളാണ് ആം ആദ്മി പാർട്ടി പിടിച്ചടക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാണിച്ചാണ് കെജ്രിവാളും സംഘവും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നടത്തിയത്.
