ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

147 0

ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

കരോൾ ബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിന്റെ നാലാ നിലയിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് രണ്ടാം നില വരെ പടർന്ന് പിടിക്കുകയായിരുന്നു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

Related Post

ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

Posted by - Dec 15, 2018, 07:52 am IST 0
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച…

ജമ്മുവിൽ സൈന്യം വെടിയുതിർത്തു, മൂന്ന് തീവ്രവാദികൾ മരിച്ചു

Posted by - Mar 12, 2018, 10:18 am IST 0
ജമ്മുവിൽ സൈന്യം വെടിയുതിർത്തു, മൂന്ന് തീവ്രവാദികൾ മരിച്ചു  ജമ്മുവിൽ ഇന്ന് പുലർച്ചെ തീവ്രവാദികൾ സുരക്ഷാ സൈനികർക്കെതിരെ ഏറ്റുമുട്ടൽ നടത്തി തുടർന്നുണ്ടായ വെടിവെപ്പിൽ ഫാസിൽ, സയ്ദ് ഒവൈസ്, സബ്സർ…

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത് 

Posted by - May 9, 2018, 09:52 am IST 0
ബംഗളുരു: കര്‍ണാടകത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും.…

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…

Leave a comment