ന്യൂഡല്‍ഹി: അഞ്ച് പേരുടെ മരണത്തിന് കാരണമായ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ ഇപ്പോഴുള്ള സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണം. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി അഭ്യർത്ഥിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
