മുംബൈ: തന്‍റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന്‍ സാമി. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കുടുംബത്തേയും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും അദ്നാന്‍ സാമി മുംബൈയിൽ പറഞ്ഞു. കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും തനിക്ക് സ്നേഹമുള്ളത് സംഗീതത്തോടാണെന്നും അദ്നാന്‍ സാമി വ്യക്തമാക്കി .
