തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളില്‍ പരിശോധന

148 0

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പടെ സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.
നാല് കോയമ്പത്തൂര്‍ സ്വദേശികളെയും രണ്ട് ധര്‍മ്മപുരി സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

Related Post

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിൻവലിച്ചു 

Posted by - Nov 13, 2019, 06:28 pm IST 0
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു.  ജെ.എന്‍.യു എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം…

ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച മോദിക്കെതിരെ നടപടി സൂചന നല്‍കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

Posted by - Apr 25, 2019, 10:26 am IST 0
ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും  പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍…

ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Posted by - Dec 7, 2019, 09:34 am IST 0
ന്യൂഡല്‍ഹി:  ഉന്നാവില്‍ പീഡനത്തിനിരയായ പൊള്ളലേറ്റ യുവതി  മരിച്ചു.  ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍,…

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം; കോളജുകള്‍ക്ക് അവധി  

Posted by - Mar 12, 2021, 09:06 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാത്രി…

Leave a comment