ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകള്‍ എഴുതിത്തള്ളുമെന്നും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം കെ സ്റ്റാലിന്‍ പറഞ്ഞു.
ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ മന്ത്രിമാരുടെ അഴിമതികേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന കമ്മീഷന്റെ നടപടി വേഗത്തിലാക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.