തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

113 0

ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് തരിഗാമി വീട്ടുതടങ്കലിൽ ആയിരുന്നു.

 സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹേബിയസ് കോർപസ് ഹർജി അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.  തരിഗാമിയെ കാണാനുള്ള അനുമതി കോടതി തന്നതനുസരിച്ച് ഓഗസ്റ്റ് 29ന് യെച്ചൂരി തരിഗാമിയെ കാശ്മീരിലെത്തി കണ്ടിരുന്നു . തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നു കാണിച്  യെച്ചൂരി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇപ്പോൾ ഈ തീരുമാനത്തിലെത്തിയത്.

Related Post

പല തവണ  മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി പൊലീസ് ഒന്നും ചെയ്തില്ല 

Posted by - Feb 27, 2020, 03:19 pm IST 0
ന്യൂഡൽഹി: ഡൽഹി ആക്രമണ സംഭവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിന് ആറ് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന്  റിപ്പോര്‍ട്ട്.  നിരവധി മുന്നറിയിപ്പുകളാണ്…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് 

Posted by - Dec 14, 2018, 09:38 pm IST 0
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത…

18 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Posted by - May 13, 2018, 10:32 am IST 0
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയശേഷം ഇതു രണ്ടാം തവണയാണ് ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ്…

ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Jul 10, 2018, 09:23 am IST 0
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് തീവ്രവാദികള്‍ സേനയുടെ വലയില്‍ കുടുങ്ങിയതായും…

Leave a comment