മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടക ചുമതലയുടെ കരാർ ഉദ്ധവ് ചുമതലയേറ്റ ദിവസം റദ്ദാക്കി. അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കിയ 321 കോടിയുടെ കരാറാണ് റദ്ദാക്കിയത്. കരാറിന് പിന്നില്‍ വന്‍ അഴിമതിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു
