ന്യൂഡല്‍ഹി: സര്‍ക്കാര്‍ എല്ലാം വിൽക്കുകയാണെന്നും താജ്മഹല്‍ പോലും അവര്‍ ഭാവിയിൽ വില്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജുങ്പുരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ എല്ലാം വില്‍ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നുവേണ്ട, റെഡ് ഫോര്‍ട്ട് പോലും വില്‍ക്കുകയാണ്.
