ഡല്‍ഹി: താജ് മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തര്‍പ്രദേശ് പെലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍ വഴി ബോംബ് ഭീഷണി എത്തിയത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.
