മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ മേയര്‍ നരേഷ് മാസ്‌കെ നിര്‍ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കിലായിരിക്കണമെന്ന നിയമം നിലനിൽക്കുന്നതുകൊണ്ടാണ് ഈ നിര്‍ദേശമെന്ന് മേയർ വിശദീകരിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും ശിവസേനയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് തുടരുന്നതിനിടെയാണ് ഈ തീരുമാനം. ആക്‌സിസ് ബാങ്കിലെ സീനിയർ ഉദ്യോഗസ്ഥയാണ് അമൃത.
