താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ മലയാളിയും

167 0

മാവേലിക്കര : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ മലയാളിയും ഉണ്ടെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം ലഭിച്ചിരിക്കുന്നത്. വൈദ്യുതി സബ്‌സ്റ്റേഷന്‍ പണിക്കായി മൂന്നു മാസം മുന്‍പാണ് കെഇസി ഇന്റര്‍നാഷണല്‍ കമ്പനിയിലെ എന്‍ജിനീയറായ മുരളീധരന്‍ അഫ്ഗാനിസ്ഥാനിലെത്തിയത്. 

കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഞായറാഴ്ച വൈകിട്ടു തന്നെ അഫ്ഗാന്‍ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യര്‍ഥിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിച്ചിരുന്നു. 

ഭീകരരുടെ പിടിയിലായ സംഘത്തെ മോചിപ്പിക്കാന്‍ ഗോത്രവര്‍ഗക്കാരുടെ സഹായത്തോടെ ശ്രമം നടക്കുകയാണ്. കേസിന്റെ സ്വഭാവം പരിഗണിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം. ആരൊക്കെ വഴിയാണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന കാര്യം രഹസ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. 

Related Post

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

Posted by - May 3, 2019, 12:49 pm IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Nov 10, 2018, 10:43 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില.…

ധൂലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു, 58 പേർക്ക് പരിക്കേറ്റു

Posted by - Aug 31, 2019, 02:53 pm IST 0
മഹാരാഷ്ട്ര :ഷിർപൂർ മേഖലയിലെ ഒരു കെമിക്കൽ പ്ലാന്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. സംഭവത്തിൽ 20 പേർ മരിക്കുകയും 58 പേർ…

പാചകവാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്കുകള്‍ ഇന്ന് പ്രബല്യത്തില്‍ വന്നു  

Posted by - May 1, 2019, 12:08 pm IST 0
ന്യൂഡല്‍ഹി : പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. സബ്സിഡി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 28 പൈസയും മുംബൈയില്‍ 29 പൈസയുമാണ് കൂട്ടിയത്. അതേസമയം സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്…

മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

Posted by - Feb 28, 2021, 08:30 am IST 0
ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്.…

Leave a comment