ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് മോഹന്‍ ഭാഗവത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നത്. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
സുരക്ഷയ്ക്കായ് എന്‍എസ്ജിയുടെ കമാന്‍ഡോകള്‍ ഉടന്‍ ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. ഇത് കൂടാതെ, 60 സിഐഎസ്‌എഫ് കമാന്‍ഡോകളും സുരക്ഷാ ചുമതലയിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ, ആര്‍എസ്‌എസ് അധ്യക്ഷന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് സുരക്ഷ നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.