ന്യൂഡല്‍ഹി : വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്നതിലാണ് ആം ആദ്മി ആശങ്ക പ്രകടിപ്പിക്കുന്നത്.
