തിരുപ്പൂരിന് സമീപം അവിനാശിയിൽ നടന്ന കെഎസ്ആർടിസി ബസപകടത്തിൽ അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ദേശീയപാതയുടെ മീഡിയനിലൂടെ ലോറി 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ നിന്നും വ്യക്തമായി. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് ലോറി ഡ്രൈവർ ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്ക് നടന്ന അപകടത്തിൽ 19 പേരാണ് മരിച്ചത്.
