തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നാണ് ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂടിയിരുന്നത്. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് എണ്ണക്കമ്പനികള്‍ ദിവസവും വില പുതുക്കുന്ന രീതി മാറ്റിയതായാണ് വിവരം.
